ഖത്തറില്‍ അവശ്യസേവനം ഒഴിച്ചുള്ള എല്ലാ ഷോപ്പുകളും ഇന്ന് മുതല്‍ അടയ്ക്കും

ഭക്ഷ്യവസ്തുക്കളും മരുന്നും വില്‍ക്കുന്ന കടകള്‍ മാത്രമേ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

Update: 2020-03-26 19:53 GMT

ദോഹ: ഖത്തറില്‍ അവശ്യസേവനം ഒഴിച്ചുള്ള എല്ലാ ഷോപ്പുകളും ഇന്ന് മുതല്‍ അടയ്ക്കുമെന്ന് സുപ്രിംകമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍. ഭക്ഷ്യവസ്തുക്കളും മരുന്നും വില്‍ക്കുന്ന കടകള്‍ മാത്രമേ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. അനുവദിക്കപ്പെട്ട കടകള്‍ വൈകീട്ട് 7 മണിയോടുകൂടി അടക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കാലാവധി തീര്‍ന്ന എല്ലാ വിസകളും ഒരുമാസത്തേയ്ക്ക് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം വെബ്സൈറ്റ് വഴിയോ മെത്രാഷ് വഴിയോ പുതുക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. വിസാ ഓണ്‍ അറൈവലില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ കാലാവധി നീട്ടിനല്‍കും. 

Tags:    

Similar News