കടല്‍മാര്‍ഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍

കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Update: 2022-09-09 12:38 GMT
കുവൈത്ത് സിറ്റി: കടല്‍മാര്‍ഗം കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ റഡാര്‍ സംവിധാനം വഴി നിരീക്ഷിച്ചിരുന്നു. പിടിയിലായ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.
Tags:    

Similar News