അമേരിക്കയില്‍ ഗര്‍ഭഛിദ്രം വര്‍ദ്ധിക്കുന്നു; ഓണ്‍ലൈനില്‍ ഗുളികകള്‍ ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകള്‍

10 ആഴ്ച വരെ പ്രായമായ ഭ്രൂണത്തെ ഇല്ലാതാക്കാനുള്ള ഗുളികകളും ഇക്കൂട്ടത്തിലുണ്ടന്നും എയ്‌സ് ആക്‌സ് പറയുന്നു. കൂടാതെ ഗര്‍ഭം അവസാനിപ്പിക്കുന്നതിനായി എന്ത് നടപടി സ്വീകരിക്കാനും സ്ത്രീകള്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2019-05-22 16:03 GMT

ന്യൂയോര്‍ക്ക്: ആറുമാസത്തിനുള്ളില്‍ അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത് 21,000 സ്ത്രീകള്‍. എയ്‌സ് ആക്‌സ് എന്ന സന്നദ്ധ സംഘടനയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇന്ത്യന്‍ ഫാര്‍മസിയില്‍ നിന്നാണ് ആവശ്യക്കാര്‍ക്കുള്ള മരുന്നുകള്‍ എയ്‌സ് ആക്‌സ് എത്തിക്കുന്നത്. 2018 ഒക്ടോബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളാണ് സംഘടന പുറത്ത് വിട്ടത്.

10 ആഴ്ച വരെ പ്രായമായ ഭ്രൂണത്തെ ഇല്ലാതാക്കാനുള്ള ഗുളികകളും ഇക്കൂട്ടത്തിലുണ്ടന്നും എയ്‌സ് ആക്‌സ് പറയുന്നു. കൂടാതെ ഗര്‍ഭം അവസാനിപ്പിക്കുന്നതിനായി എന്ത് നടപടി സ്വീകരിക്കാനും സ്ത്രീകള്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിച്ചില്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാനായി അവര്‍ ഏതറ്റം വരെയുംപോകുമെന്ന് കമ്പനി ഉടമ റെബേക്ക വെളിപ്പെടുത്തുന്നു.

എയ്ഡ് ആക്‌സിസിന്റെ സ്ഥാപകയായ റെബേക്ക ഗോംപേര്‍ട്ട്‌സ് 2006 മുതല്‍ ഗര്‍ഭച്ഛിദ്രം നിരോധിച്ച രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓണ്‍ലൈനായി കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നുണ്ട്.

Tags:    

Similar News