കോട്ടയം ജില്ലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും, പാലങ്ങള്‍ വെള്ളത്തില്‍, ഗതാഗതം താറുമാറായി; ദുരിതക്കാഴ്ചകളിലൂടെ...

Update: 2022-08-01 14:10 GMT

കോട്ടയം: രണ്ടുദിവസമായി തിമിര്‍ത്തുപെയ്യുന്ന മഴയില്‍ കോട്ടയം ജില്ലയില്‍ ജനജീവിതം സ്തംഭിച്ചു. ജില്ലയുടെ മലയോര മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. പലയിടത്തും ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മുണ്ടക്കയം കോസ്‌വേയും കൂട്ടിക്കല്‍ ചപ്പാത്തും മുങ്ങി. കാഞ്ഞിരപ്പള്ളി പഴയിടം പാലത്തിലും വെള്ളം കയറി.

മൂന്നിലവിലും കൂട്ടിക്കലിലും ഉള്‍പ്പെടെ ഉരുള്‍പൊട്ടിയതായി റിപോര്‍ട്ടുകളുണ്ട്. മൂന്നിലവില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും റോഡ് ഗതാഗതം താറുമാറായി. പാലാ- ഈരാറ്റുപേട്ട റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. കൂട്ടിക്കല്‍ ചപ്പാത്തില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. എരുമേലി ക്ഷേത്ര പരിസരവും വെള്ളത്തില്‍ മുങ്ങി.

മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. വീണ്ടുമൊരു പ്രളയത്തിലേക്ക് പോവുമോയെന്ന ആശങ്കയിലാണ് ജനം. ജില്ലയിലെ ദുരിതപ്പെയ്ത്തിന്റെ നേര്‍ക്കാഴ്ചകള്‍ ചുവടെ...



























 

 


 


 


 


 


Tags:    

Similar News