പെരിന്തല്‍മണ്ണ: പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. അല നെലൂര്‍-പെരിന്തല്‍മണ്ണ റോഡിന്റെ ഓരത്താണ് പാകമായ കഞ്ചാവ് ചെടി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുല്‍ സലീമിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അജികുമാര്‍, ഓഫിസര്‍മാരായ അഭിലാഷ് ഗോപിനാഥന്‍ പങ്കെടുത്തു. കണ്ടെത്തിയ ചെടി എക്‌സൈസ് അധികൃധര്‍ പിഴുതെടുത്ത് നശിപ്പിച്ചു.