എറണാകുളം കാലടിയില്‍ 22 കിലോ കഞ്ചാവുമായി നാല് പേര്‍ പിടിയില്‍

Update: 2026-02-26 16:36 GMT

കൊച്ചി: എറണാകുളം കാലടിയില്‍ രണ്ടിടങ്ങളിലായി 22 കിലോ കഞ്ചാവ് പിടികൂടി. നാല് പേര്‍ അറസ്റ്റില്‍. ശ്രീമൂലനഗരത്ത് നിന്ന് 16 കിലോയും കാഞ്ഞൂരില്‍ നിന്ന് ആറ് കിലോ കഞ്ചാവും കണ്ടെടുത്തു. പ്രായപൂര്‍ത്തി ആവാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്. വെസ്റ്റ് ബംഗാള്‍ സ്വദേശി ബാപി മൊല്ല (23), സാദിഖുല്‍ (25), മനൂര്‍ ഹുസൈന്‍ (40), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് പോലിസിന്റെ പിടിയിലായത്.