പള്ളിയില്‍ ജമാഅത്തായി നമസ്‌കരിച്ച അഞ്ചു പേര്‍ക്കെതിരേ കേസ്; പിടിയിലായവരില്‍ മഹല്ല് ജമാഅത്ത് സെക്രട്ടറിയും
കല്‍പ്പറ്റ: പള്ളിയില്‍ നമസ്‌കാരം നടത്തിയ അഞ്ചു പേരെ പോലിസ് കയ്യോടെ പിടി കൂടി. വെള്ളമുണ്ട കട്ടയാട് ജുമാ മസ്ജിദിലാണ് ലോക്ക് ഡൗണ്‍ നിയമങ്ങളും സര്‍ക്കാര്‍ നിര്‍േേദശങ്ങളും അവഗണിച്ച് മഹല്ല് സെക്രട്ടറിയടക്കം ജമാഅത്തായി ഇശാ നമസ്‌കാരം നടത്തിയത്. അഞ്ച് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. കട്ടയാട് സ്വദേശികളായ പാറക്ക വീട്ടില്‍ സാദിഖ് (22), തോണിക്കടവന്‍ ടി.സി മമ്മൂട്ടി (63),മഹല്ല് സെക്രട്ടറി അലുവ നാസര്‍ (45), മഞ്ചേരി വീട്ടില്‍ ഇബ്രാഹിം (44), കുട്ടപറമ്പന്‍ അബ്ദുള്‍ സത്താര്‍ (37) എന്നിവര്‍ക്കെതിരെയാണ് വെള്ളമുണ്ട പോലീസ് കേസെടുത്തത്.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, കേരളാ പോലീസ് നിയമം, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് മുതലായവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.