കൊവിഡ് 19: സ്‌പെയിന് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി

Update: 2020-04-09 09:26 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലൊന്നായ സ്‌പെയിന് അവശ്യമരുന്നുകള്‍ എത്തിച്ചുനല്‍കാന്‍ ധാരണയായതായി വിദേശകാര്യമന്ത്രാലയം. വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍, സ്‌പെയിന്‍ വിദേശകാര്യമന്ത്രി അരംച ഗോന്‍സാലെസുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

സ്‌പെയിന്റെ മരുന്നുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളോട് ഇന്ത്യ ധനാത്മകമായി പ്രതികരിക്കുമെന്ന് ഈ സംഭാഷണത്തില്‍ മന്ത്രി ഉറപ്പുനല്‍കി.

''സ്‌പെയിനിലെ വിദേശകാര്യമന്ത്രി അരംച ഗോന്‍സാലസുമായി ഒരു ടെലഫോണ്‍ സംഭാഷണം നടത്തി. സ്‌പെയിന്റെ ഫാര്‍മസി മേഖലയിലെ ആവശ്യങ്ങളോട് ഇന്ത്യ ധനാത്മകമായി പ്രതികരിക്കുമെന്ന് ഉറപ്പുനല്‍കി.'' ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇതുവരെ സ്‌പെയിനില്‍ 1,50,000 പേര്‍ക്ക് രോഗം ബാധിച്ചു. 14000 പേര്‍ മരിച്ചുകഴിഞ്ഞു.  

Similar News