കൊല്ലം തുളസിയില്‍നിന്ന് പണം തട്ടിയ യുവമോര്‍ച്ച മുന്‍നേതാവ് അറസ്റ്റില്‍

യുവമോര്‍ച്ചയുടെ മുന്‍ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി പ്രശോഭാണ് അറസ്റ്റിലായത്. വ്യവസായ ആവശ്യങ്ങള്‍ക്കായി മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ തുളസിയില്‍നിന്നു പണം വാങ്ങിയത്.

Update: 2019-06-09 06:15 GMT

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍നിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച മുന്‍ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ചയുടെ മുന്‍ ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ വി പ്രശോഭാണ് അറസ്റ്റിലായത്.

വ്യവസായ ആവശ്യങ്ങള്‍ക്കായി മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ തുളസിയില്‍നിന്നു പണം വാങ്ങിയത്. കഴിഞ്ഞ വര്‍ഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കി. ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് തുളസി പരാതിയുമായി കോടതിയിലെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു.

Tags:    

Similar News