യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി

സിപിഎമ്മിന്റെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തിന്റെ ഇരകളാണ് കൊല്ലപ്പെട്ടവര്‍. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ വീഴ്ചയുടെ ഫലമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിക്കാനിടയായത്. ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് നാളിതുവരെ മുഖ്യമന്ത്രി പിന്തുടരുന്നത്.

Update: 2019-02-17 18:02 GMT

തിരുവനന്തപുരം: കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഎമ്മിന്റെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തിന്റെ ഇരകളാണ് കൊല്ലപ്പെട്ടവര്‍. ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രിയുടെ വീഴ്ചയുടെ ഫലമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിക്കാനിടയായത്. ആക്രമണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അക്രമികളെ സഹായിക്കുകയും ചെയ്യുന്ന നയമാണ് നാളിതുവരെ മുഖ്യമന്ത്രി പിന്തുടരുന്നത്. രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാന്‍ ഒരു ചെറുവിരലനക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. കണ്ണൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ എത്രവര്‍ഷമായി സിപിഎം കൊലപാതക രാഷ്ട്രീയം പിന്തുടരുന്നു. ഇനിയെങ്കിലും അണികളോട് ആയുധം താഴെവയ്ക്കണമെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം.

ആസൂത്രിതകൊലയ്ക്ക് പിന്നില്‍ സിപിഎമ്മാണ് എന്നത് പകല്‍പോലെ വ്യക്തമാണ്. കേരളീയ പൊതുസമൂഹം ജാഗ്രതയോടെയിത് നോക്കിക്കാണാന്‍ തയ്യാറാവണം. രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന സിപിഎമ്മിന്റെ സ്റ്റാനിലിസ്റ്റ് സ്വഭാവത്തെ ജനാധിപത്യബോധമുള്ള മുഴുവന്‍ ആളുകളും അപലപിക്കാന്‍ തയ്യാറാവണം. പൈശാചികമായ കൊലയാണ് നടന്നിരിക്കുന്നത്. ആത്മാര്‍ഥതയും ഊര്‍ജസ്വലതയുള്ള രണ്ട് യുവാക്കളെയാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ഇരുവരുടെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ പ്രതിഷേധം നടത്തുമെന്നും തിങ്കളാഴ്ച എറണാകുളം ജില്ലയില്‍ നടത്താനിരുന്ന ജനമാഹായാത്ര റദ്ദാക്കിയെന്നും മുല്ലപ്പള്ളി അറിയിച്ചു.

Tags:    

Similar News