'നട്ടെല്ലിനു പകരം ഉപയോഗിക്കാം', സാംസ്കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമ്മാനിച്ചു (വീഡിയോ)
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകന്മാരുടെ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിഷേധിച്ചു.
തൃശൂര്‍: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടിട്ടും മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി സമ്മാനിച്ചു. നട്ടെല്ലിനു പകരം ഉപയോഗിക്കാമെന്ന മുദ്രവാക്യം മുഴുക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴപ്പിണ്ടിയുമായി എത്തിയത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരേ മൗനം പാലിക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകന്മാരുടെ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ പ്രതിഷേധിച്ചു. സാഹിത്യ അക്കാദമിക്ക് മുമ്പിലായിരുന്നു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. സാഹിത്യ അക്കാദമി മുറ്റത്ത് എത്തിയ പ്രതിഷേധക്കാര്‍ അക്കാദമി പ്രസിഡന്റ് വൈശാഖന്റെ കാറിന് മുകളില്‍ വാഴപ്പിണ്ടി വച്ച ശേഷമാണ് മടങ്ങിയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ജോണ്‍ ഡാനിയല്‍, കിരണ്‍ സി.ലാസര്‍, നൗഷാദ് ആറ്റുപറമ്പില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.