തലപ്പുഴയില്‍ ടിപ്പറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ടിപ്പര്‍ ലോറി ഡ്രൈവര്‍ തൃശ്ശിലേരികുന്നുംപുറത്ത് ജിജോ ജേക്കബ് എന്ന വര്‍ഗീസാ((30)ണ് മരിച്ചത്

Update: 2019-05-09 05:08 GMT

മാനന്തവാടി: മാനന്തവാടിക്കടുത്ത് തലപ്പുഴ വരയാലില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്ക്. ടിപ്പര്‍ ലോറി ഡ്രൈവര്‍ തൃശ്ശിലേരികുന്നുംപുറത്ത് ജിജോ ജേക്കബ് എന്ന വര്‍ഗീസാ((30)ണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ഇന്നലെ ഉച്ചകഴിഞ്ഞ് മാനന്തവാടി കെഎസ്ഇബി ഓഫിസിന് സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.



Tags:    

Similar News