ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
ചോക്കാട് പരുത്തിനക്കാടന് ഇസ്ഹാഖി(45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്
നിലമ്പൂര്‍: ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചോക്കാട് പരുത്തിനക്കാടന് ഇസ്ഹാഖി(45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് ടൂറിസ്റ്റ് ഹോമില്‍ മുകളിലെ നിലയില്‍ വാടകയ്ക്ക് മുറിയെടുത്തിരുന്നു. ശനിയാഴ്ച രാത്രി 10.45ഓടെ മുറിയില്‍ തീ പടരുന്നത് കണ്ട് വിവരമറിയിച്ചതിനെ തുടര്ന് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. തീകൊളുത്തി മരിച്ചതാണെന്നാണ് പോലിസ് നിഗമനം.