യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലത്തിന് അടിഭാഗത്തായുള്ള വെള്ളക്കെട്ടില്‍ വീണുമരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Update: 2020-02-09 12:27 GMT

കല്‍പ്പറ്റ: മേപ്പാടി കള്ളാടി പാലത്തിന് അടിഭാഗത്തായി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. താഴെ അരപ്പറ്റ എട്ടാംനമ്പര്‍ പരേതനായ വേലുക്കുട്ടിയുടെ മകന്‍ ശശി (29) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

പാലത്തിന് അടിഭാഗത്തായുള്ള വെള്ളക്കെട്ടില്‍ വീണുമരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മേപ്പാടി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വൈത്തിരി താലൂക്കാശുപത്രിയിലേക്ക് മാറ്റി. 

Tags: