കഞ്ചാവ് കേസില്‍ യുവാവിനെ പിടികൂടിയ എക്സൈസ് സംഘം ക്വാറന്റൈനില്‍

ബംഗളൂരുവിലെ കൊവിഡ് ഹോട്ട്‌സ്പോട്ട് മേഖലയില്‍നിന്നെത്തി ഒളിവില്‍ കഴിയവെയാണ് ഇയാള്‍ എക്‌സൈസ് പിടിയിലായത്.

Update: 2020-05-14 09:50 GMT

തൃശൂര്‍: ബംഗളൂരുവില്‍നിന്നെത്തിയ യുവാവിനെ കഞ്ചാവ് കേസില്‍ പിടികൂടിയ എക്സൈസ് സംഘത്തോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം. ബ്ലാങ്ങാട് ലോഡ്ജില്‍നിന്ന് കഴിഞ്ഞ ദിവസമാണ് മണത്തല കുറികളകത്ത് വീട്ടില്‍ ജാഫറിനെ ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത്.

ബംഗളൂരുവിലെ കൊവിഡ് ഹോട്ട്‌സ്പോട്ട് മേഖലയില്‍നിന്നെത്തി ഒളിവില്‍ കഴിയവെയാണ് ഇയാള്‍ എക്‌സൈസ് പിടിയിലായത്. ഇതെത്തുടര്‍ന്ന് കൊവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സംഘത്തോട് ക്വാറന്റൈനില്‍ പോവാന്‍ ആവശ്യപ്പെട്ടത്. 

Tags:    

Similar News