യുവാവ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി കിഴക്കേ വീട്ടില്‍ എംഎസ് മണിയുടെ മകന്‍ മനു (25) ആണ് മരിച്ചത്.
പരപ്പനങ്ങാടി: യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി കിഴക്കേ വീട്ടില്‍ എംഎസ് മണിയുടെ മകന്‍ മനു (25) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ ഓടുന്ന ട്രെയിനില്‍നിന്നും വീണതാണെന്ന് കരുതുന്നു. ബുധനാഴ്ച പരപ്പനങ്ങാടിക്കും ചെട്ടിപ്പടി ഗേറ്റിന് സമീപത്ത് ട്രാക്കിലാണ് മൃതദേഹം കണ്ടത്.
വെല്‍ഡിങ് തൊഴിലാളിയായ മനു പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് വന്നതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: കമലാ ദേവി. സഹോദരന്‍ അനൂപ്. മനു അവിവാഹിതനാണ്.