മരത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

അയല്‍വാസിയുടെ തോട്ടത്തിലെ മരത്തിന്റെ ശിഖിരങ്ങള്‍ മുറിക്കുന്നതിനിടെയായിരുന്നു അപകടം.

Update: 2020-05-04 07:58 GMT

മാനന്തവാടി: മരത്തില്‍നിന്നു വീണ് യുവാവ് മരിച്ചു. വെള്ളമുണ്ട ഒഴുക്കന്‍മൂല സ്വദേശി തുരുത്തേല്‍ പരേതനായ വര്‍ക്കിയുടെ മകന്‍പ്രദീഷ് (40) ആണ് മരിച്ചത്. അയല്‍വാസിയുടെ തോട്ടത്തിലെ മരത്തിന്റെ ശിഖിരങ്ങള്‍ മുറിക്കുന്നതിനിടെയായിരുന്നു അപകടം.

ഗുരുതരപരിക്കുകളോടെ തരുവണയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രി അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാവിലെ 9.30 ഓടെയായിരുന്നു അപകടം.


Tags: