പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പുത്തന്‍ചിറയെയും കൊടുങ്ങല്ലൂരിനെയും ബന്ധിപ്പിക്കുന്ന തച്ചപ്പിള്ളി പാലത്തിനടിയിലെ പുഴയില്‍ കൂട്ടുകാരനുമൊത്ത് കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിമരിച്ചത്.

Update: 2020-01-05 15:34 GMT

മാള (തൃശൂര്‍): നായ്ക്കുളം തച്ചപ്പള്ളി പാലത്തിനടിയിലെ പുഴയില്‍ കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുത്തന്‍ചിറയെയും കൊടുങ്ങല്ലൂരിനെയും ബന്ധിപ്പിക്കുന്ന തച്ചപ്പിള്ളി പാലത്തിനടിയിലെ പുഴയില്‍ കൂട്ടുകാരനുമൊത്ത് കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങിമരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ചാപ്പാറ ആലുങ്ങപ്പറമ്പില്‍ ലക്ഷ്മണന്‍ മകന്‍ അജീഷ് (28) ആണ് മരിച്ചത്. കൂട്ടുകാരനായ അനിലിനോടൊപ്പം പുഴയില്‍ കുളിക്കാനായെത്തിയതായിരുന്നു അജീഷ്.

കുളിക്കുന്നതിനിടെ അജീഷിനെ കാണാതായി. അനിലിന്റെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍നിന്ന് അഗ്‌നിശമനസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അഗ്‌നിശമനസേന ഓഫിസര്‍ ശിവരാജിന്റെ നേതൃത്തിലുള്ള സംഘം തിരച്ചിലിനൊടുവില്‍ ഇന്ന് വൈകീട്ടോടെയാണ് കുളിച്ചുകൊണ്ടിരുന്ന പരിസരത്തുനിന്ന് ചെളിയില്‍ താഴ്ന്നനിലയില്‍ മൃതദേഹം കണ്ടെത്തിയത്. എസി മെക്കാനിക്കായി ജോലിചെയ്യുകയായിരുന്നു അജീഷ്. സഹോദരങ്ങള്‍: ധനീഷ്, ധന്യ. തച്ചപ്പള്ളി പാലത്തിനടിയിലെ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു 

Tags: