സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Update: 2022-03-21 04:59 GMT

മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. എറണാകുളം ഇടപ്പള്ളി ചിറമ്മേല്‍ വീട്ടില്‍ ആന്റണി ലോജി (36) യെയാണ് മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

എറണാകുളത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്. ആന്റണി ലോജിയെ മാനന്തവാടിയിലെ പ്രത്യേക കോടതി റിമാന്റ് ചെയ്തു.

Tags:    

Similar News