എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍

കൊല്ലം പന്മന മിടാപ്പള്ളി ചീരാളത്ത് പുത്തന്‍ വീട്ടില്‍ ബദറുദ്ദീന്‍ മകന്‍ ഹുസൈന്‍(30), ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ഷീലാ മേരിയുടെ മകള്‍ ജോസ്ഫിന്‍(27) എന്നിവരാണ് ചവറ പോലിസ് പിടിയിലായത്.

Update: 2022-08-27 13:02 GMT
കൊല്ലം: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം പന്മന മിടാപ്പള്ളി ചീരാളത്ത് പുത്തന്‍ വീട്ടില്‍ ബദറുദ്ദീന്‍ മകന്‍ ഹുസൈന്‍(30), ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ഷീലാ മേരിയുടെ മകള്‍ ജോസ്ഫിന്‍(27) എന്നിവരാണ് ചവറ പോലിസ് പിടിയിലായത്.

ഈ മാസം 23ന് രാത്രി 10.30ന് കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള ശ്രീ ഭദ്രാ ലോഡ്ജിന് സമീപം റോഡില്‍ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോളാണ് ഇവര്‍ പിടിയിലായത്.

ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1050 മില്ലിഗ്രാം എംഡിഎംഎയും 16.25 ഗ്രാം കഞ്ചാവും ആണ് പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വിതരണ ശൃംഖല തകര്‍ക്കുന്നതിന് പോലിസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു.

എസ്‌ഐമാരായ ജിബി, ജയപ്രകാശ് എസ്‌സിപിഒ ഉഷ, സിപിഒമാരായ രതീഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് ഹുസൈനെയും ജോസ്ഫിനെയും പിടികൂടിയത്. കോടതിയില്‍ ഹജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Tags: