കോതമംഗലം പള്ളിക്കേസ്: ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

പള്ളി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടും കലക്ടര്‍ നടപടി എടുത്തില്ലന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനായ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത് . ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി

Update: 2019-12-13 14:50 GMT

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭ കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ് . പള്ളി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടും കലക്ടര്‍ നടപടി എടുത്തില്ലന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികനായ തോമസ് പോള്‍ റമ്പാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത് . ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

ഉത്തരവുകള്‍ പലപ്പോഴും നടപ്പാക്കുന്നില്ലന്നും കോടതിയെപേടിയുള്ളവര്‍ മാത്രമാണ് ഉത്തരവ് നടപ്പാക്കുന്നതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോടതിയെ ഭയമില്ലാത്തവര്‍ക്കൊപ്പം സര്‍ക്കാര്‍ അഭിഭാഷകരും ചേര്‍ന്ന് ഉത്തരവ് നടപ്പാക്കാത്ത സാഹചര്യമാണന്നും സ്റ്റേറ്റ് അറ്റോര്‍ണി കേള്‍ക്കാനാണ് ഇക്കാര്യം പറയുന്നതെന്നും കോടതി വ്യക്തമാക്കി.ഭരണഘടനയുടെ അനുഛേദം 215 പ്രകാരം കോടതിയലക്ഷ്യക്കേസുകളില്‍ ഉത്തരവുകള്‍ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന് റിപോര്‍ട് നല്‍കാന്‍ അമിക്കസ് ക്യൂറി യോട് കോടതി നിര്‍ദേശിച്ചു. കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ ഈ മാസം 3 ന് കോടതി ഉത്തരവിട്ടിട്ടും കലക്ടര്‍ നടപടി എടുത്തില്ലന്നാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ പരാതി. 

Tags:    

Similar News