പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച ആരാധന നടത്താമെന്ന് ഹൈക്കോടതി

മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഞായറാഴ്ച കുര്‍ബാനയ്ക്ക് അവസരം ഒരുക്കണമെന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളെ ഞായറാഴ്ച ആരാധനയില്‍ പങ്കെടുപ്പിക്കണം. ഭരണഘടന പ്രകാരം വ്യത്യാസങ്ങള്‍ ഇല്ലെന്നും കോടതിവ്യക്തമാക്കി. ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയാല്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കോടതി ഉത്തരവിട്ടു. പ്രശ്നമുണ്ടാക്കുന്നവരെ ഹൈക്കോടതിയില്‍ നിന്നു മറ്റൊരു ഉത്തരവുണ്ടാവുന്നതു വരെ മോചിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു

Update: 2019-09-27 14:04 GMT

കൊച്ചി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ ഞായറാഴ്ച ഓര്‍ത്തഡോകസ് പക്ഷത്തിന് ആരാധനക്ക് ഹൈക്കോടതിയുടെ അനുമതി നല്‍കി.ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിക്ക് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു കൊടുക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. ഞായറാഴ്ച കുര്‍ബാനയ്ക്ക് അവസരം ഒരുക്കണമെന്ന ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളെ ഞായറാഴ്ച ആരാധനയില്‍ പങ്കെടുപ്പിക്കണം. ഭരണഘടന പ്രകാരം വ്യത്യാസങ്ങള്‍ ഇല്ലെന്നും കോടതിവ്യക്തമാക്കി. ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയാല്‍ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കോടതി ഉത്തരവിട്ടു. പ്രശ്നമുണ്ടാക്കുന്നവരെ ഹൈക്കോടതിയില്‍ നിന്നു മറ്റൊരു ഉത്തരവുണ്ടാവുന്നതു വരെ മോചിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായും പള്ളി പുട്ടി താക്കോല്‍ കൈവശം സുക്ഷിക്കുകയാണന്ന് കലക്ടര്‍ക്ക് വേണ്ടി സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്ത് പോലിസ് സന്നാഹം തുടരാനും കോടതി ഉത്തരവിട്ടു . പിറവം പള്ളിക്ക് കീഴിലുള്ള ചാപ്പലുകള്‍ കലക്ടര്‍ ഏറ്റെടുത്തിട്ടില്ലന്ന് ഓര്‍ത്തഡോക്സ് പക്ഷം കോടതിയെ അറിയിച്ചു. അക്കാര്യം പള്ളിയുടെ നിയമാനുസൃത ഭരണ സംവിധാനത്തിന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. പള്ളിയില്‍ പ്രവേശനത്തിന് അധികാരികള്‍ക്ക് അപേക്ഷ നല്‍കാമെന്ന് യാക്കോബായ പക്ഷം ചുണ്ടിക്കാട്ടിയപ്പോള്‍ നിയമാനുസൃത വികാരിയെ അംഗീകരിച്ചു മുന്നോട്ട് പോവാന്‍ കോടതി നിര്‍ദേശിച്ചു. ക്രമസമാധാന പ്രശ്നമുണ്ടങ്കില്‍ ഉടന്‍ കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കലക്ടറുടെയും പോലിസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ ഇടവകക്കാരുടെ മരണവുമായി ബന്ധപ്പെട്ടു സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താമെന്നും കോടതി വ്യക്തമാക്കി. 

Tags: