വനിതാ സംവരണത്തില്‍ ഉപസംവരണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് നിവേദനം നല്‍കി

പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് വനിതാസംവരണം ഏര്‍പ്പെടുത്തുന്നത്.

Update: 2019-03-16 11:50 GMT

കൊച്ചി: വനിതാ സംവരണം നടപ്പാക്കുമ്പോള്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഭാരവാഹികള്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് നിവേദനം നല്‍കി. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് വനിതാസംവരണം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ദലിതുകളും മുസ്‌ലിംകളും ഉള്‍പ്പടെയുള്ള പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട വനിതകളുടെ പ്രാതിനിധ്യം ഏറെ പിന്നിലായതിനാല്‍ അവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഉപസംവരണം നടപ്പാക്കണം.

ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണവും പിന്നാക്കവിഭാഗങ്ങള്‍ക്ക് ഉപസംവരണവും ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാനാ, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി സുനിത പറവൂര്‍ സംബന്ധിച്ചു. 

Tags:    

Similar News