ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതി വീട്ടുതടങ്കലിൽ; വനിതാ കമ്മീഷൻ കേസെടുത്തു

വനിതാ കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. പാലക്കാട് പോലിസ് സൂപ്രണ്ടിനെ നേരിൽ ഫോൺ വിളിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടതായും അഡ്വ.ഷിജി ശിവജി അറിയിച്ചു.

Update: 2019-06-02 10:45 GMT

തിരുവനന്തപുരം: പാലക്കാട് ഇതര ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെ വീട്ടുകാർ തടങ്കലിലാക്കിയ സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ അംഗം അഡ്വ.ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്.

പാലക്കാട് പോലിസ് സൂപ്രണ്ടിനെ നേരിൽ ഫോൺ വിളിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടതായും അഡ്വ.ഷിജി ശിവജി അറിയിച്ചു. ഇന്ന് വൈകീട്ട് മൂന്നോടെ വനിതാ കമ്മീഷൻ അംഗം യുവതിയെ വീട്ടിൽ സന്ദർശിച്ചു.

ഇതര ജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരിൽ പാലക്കാട് പട്ടാമ്പി കാരമ്പത്തൂർ സ്വദേശി ഷാജിയുടെ ഭാര്യയെയാണ് വീട്ടുകാർ വഴിയിൽ തടഞ്ഞുനിർത്തി ബലപ്രയോഗത്തിലൂടെ തട്ടിക്കൊണ്ടുപോയി വീട്ടു തടങ്കലിലാക്കിയത്. ഒരു മാസത്തോളമായി യുവതി വീട്ടുതടങ്കലിലാണ്.

സംഭവത്തെ തുടർന്ന് പോലിസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും പരാതിയുണ്ട്. സംഭവത്തിൽ സർക്കാരും അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ സാമൂഹിക ക്ഷേമവകുപ്പിനോട് റിപ്പോർട്ട് തേടിയതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. എസ്പിയോട് അടിയന്തര നടപടിയെടുക്കാൻ നിർദ്ദേശിച്ചതായി മന്ത്രി എ കെ ബാലനും വ്യക്തമാക്കി.

Tags:    

Similar News