ടി പത്മനാഭന്റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെ:വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍

സംഭവത്തെക്കുറിച്ച് വസ്തുതകള്‍ മനസിലാക്കാതെയാണ് തനിക്കെതിരെ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈന്‍ പറഞ്ഞു

Update: 2021-01-25 12:21 GMT

കൊച്ചി: കഥാകൃത്ത് ടി പത്മനാഭന്‍ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പ്രസ്താവനകള്‍ നടത്തിയതെന്നും ഇത് വേദനാജനകമാണെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍.എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

.വിമര്‍ശിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സംഭവത്തെക്കുറിച്ച് വസ്തുതകള്‍ മനസിലാക്കാതെയാണ് തനിക്കെതിരെ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. സാഹിത്യകാരന്മാരോട് തനിക്ക് ബഹുമാനമുണ്ടെന്നും എന്താണ് ഉണ്ടായത് എന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നുവെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈന്‍ പറഞ്ഞു.89 വയസുകാരിയായ പരാതിക്കാരിയുമായി ബന്ധപ്പെട്ട് ജോസഫൈന്‍ നടത്തിയ പരാമര്‍ശത്തെ ടി പത്മാനാഭന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് എം സി ജോസഫൈന്റെ പരാമര്‍ശം

Tags: