കൊല്ലത്ത് വനിതാ പോലിസ് ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയില്‍

കൊട്ടിയം പോലിസ് സ്‌റ്റേഷനിലെ വസന്തകുമാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2019-07-13 18:16 GMT

കൊല്ലം: ജില്ലയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പോലിസ് സ്‌റ്റേഷനിലെ വസന്തകുമാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളപുരം സ്വദേശിനിയാണ് വസന്തകുമാരി. മുമ്പ് വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ടുദിവസം മുമ്പാണ് കൊട്ടിയം സ്‌റ്റേഷനിലെത്തിയത്. ശനിയാഴ്ചയാണ് വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. 

Tags:    

Similar News