വിദ്യാഭ്യാസ വായ്പക്ക് റവന്യൂ റിക്കവറി; വയനാട്ടില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു

പയ്യംമ്പള്ളി കനാറ ബാങ്കില്‍ നിന്നും മകള്‍ക്കുവേണ്ടി വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ റവന്യു റിക്കവറി നോട്ടിസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Update: 2020-03-07 06:31 GMT
മാനന്തവാടി: മക്കളുടെ വിദ്യഭ്യാസ വായ്പക്ക് റവന്യൂ റിക്കവറി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്ന് വയനാട്ടില്‍ കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു. പയ്യംമ്പള്ളി കാടംകൊല്ലി മങ്ങംപ്പറ രാജന്‍ (52) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പയ്യംമ്പള്ളി കനാറ ബാങ്കില്‍ നിന്നും മകള്‍ക്കുവേണ്ടി വിദ്യാഭ്യാസ വായ്പ എടുത്തതിന്റെ റവന്യു റിക്കവറി നോട്ടിസ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാനന്തവാടി പോലിസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.





Tags: