ജലനിരപ്പ് ഉയര്‍ന്നു; മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍കൂടി തുറന്നു

ജലസംഭരണിയില്‍ വെള്ളത്തിന്റെ അളവ് 41.98 മീറ്ററായി ഉയര്‍ന്നതോടെയാണ് ശനിയാഴ്ച വൈകീട്ട് ഒരു ഷട്ടര്‍കൂടി തുറന്നത്. കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള ഉല്‍പാദനം പരമാവധിയിലെത്തിയിരുന്നു.

Update: 2019-04-06 20:16 GMT

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലങ്കര ഡാമിന്റെ ഒരു ഷട്ടര്‍കൂടി തുറന്നു. ജലസംഭരണിയില്‍ വെള്ളത്തിന്റെ അളവ് 41.98 മീറ്ററായി ഉയര്‍ന്നതോടെയാണ് ശനിയാഴ്ച വൈകീട്ട് ഒരു ഷട്ടര്‍കൂടി തുറന്നത്. കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂലമറ്റം പവര്‍ഹൗസില്‍നിന്നുള്ള ഉല്‍പാദനം പരമാവധിയിലെത്തിയിരുന്നു. ഇതെത്തുടര്‍ന്ന് മൂലമറ്റം പവര്‍ ഹൗസില്‍നിന്നും പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായ സാഹചര്യത്തിലാണ് ജലസംഭരണിയിലെയും ജലനിരപ്പ് ഉയര്‍ന്നത്.

മലങ്കരയില്‍ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. മൂന്നാമത്തെയും നാലാമെത്തയും ഷട്ടര്‍ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയാണ് തൊടുപുഴയാറിലേക്ക് വെള്ളം ഒഴുക്കിവിടുന്നത്. കടുത്ത വേനലില്‍ ഏതാനും മാസങ്ങളായി ഡാമിന്റെ ഇടത് കനാലിലൂടെയും വലത് കനാലിലൂടെയും വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും ഇടവെട്ടി ഭാഗത്തേക്കുള്ള കനാല്‍ റോഡ് ഇടിഞ്ഞുതാഴ്ന്നതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി വളരെക്കുറച്ച് വെള്ളമാണു തുറന്നുവിടുന്നത്. ഇതും ഡാമിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 27ന് ഒരു ഷട്ടര്‍ 30 സെന്റീമീറ്റര്‍ തുറന്നുവിട്ടിരുന്നു. 

Tags:    

Similar News