ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ മുന്നു സ്പില്‍വേ ഷട്ടറുകള്‍ നാളെ 40 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും

നിലവില്‍ മൂന്നൂ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ തുറട്ടിണ്ടെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നത്. ഇതു പ്രകാരം 23.73 കുമെക്‌സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതായിരിക്കും

Update: 2020-05-31 09:59 GMT

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് ഉയരുന്ന മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനായി മുന്നു സ്പില്‍വേ ഷട്ടറുകള്‍ നാളെ 40 സെന്റിമീറ്ററുകള്‍ വീതം ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.നിലവില്‍ മൂന്നൂ ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ തുറട്ടിണ്ടെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് 40 സെന്റീമീറ്റര്‍ ഉയര്‍ത്തുന്നത്. ഇതു പ്രകാരം 23.73 കുമെക്‌സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കുന്നതായിരിക്കും.

തൊടുപുഴ,മുവാറ്റുപുഴ പുഴകളുടെ ഇരു തീരങ്ങളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എംവിഐപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നതിനാല്‍ സമുദ്രത്തിലെ മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചതായ ഫിഷറീസ് വകുപ്പും അറിയിച്ചു.എല്ലാ മല്‍സ്യ ഗ്രാമങ്ങളിലും ഹാര്‍ബറിലും ഇതു സംബന്ധിച്ച് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവരുടെ ബോട്ടുകളും വള്ളങ്ങളും പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു

Tags:    

Similar News