വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം; പെണ്‍കുട്ടികളുടെ കുടുംബം നാളെ ഹൈക്കോടതിയിലേക്ക്
കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
പാലക്കാട്: വാളയാര്‍ കേസ് സിബിഐ അന്വേഷണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നാളെ ഹൈക്കോടതിയെ സമീപിക്കും. കേസിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ എല്ലാ സഹായവും നല്‍കുമെന്ന് നേരത്തേ മഖ്യമന്ത്രി ഉറപ്പുനല്‍കിരുന്നു.
അതേസമയം, പോക്സോ കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിരുന്നു. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്.