വിഴിഞ്ഞം തുറമുഖ കരാര്‍: കമ്മീഷന്‍ റിപോര്‍ടും നടപടി റിപോര്‍ടും നിയമസഭയില്‍ വെയ്ക്കുമെന്ന് സര്‍ക്കാര്‍

നിയമസഭയില്‍ വെച്ച ശേഷം റിപോര്‍ട് കോടതിക്കു കൈമാറുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കോടതി കക്ഷി ചേര്‍ത്തു.

Update: 2019-03-15 15:33 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖ കരാര്‍ സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപോര്‍ടും നടപടി റിപോര്‍ടും നിയമസഭയില്‍ വെയ്ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമസഭയില്‍ വെച്ച ശേഷം റിപോര്‍ട് കോടതിക്കു കൈമാറുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിനെ കോടതി കക്ഷി ചേര്‍ത്തു.വിഴിഞ്ഞം തുറമുഖ കരാര്‍ അദാനിക്ക് നല്‍കിയതില്‍ വന്‍ അഴിമതിയും ഗൂഡാലോചനയും ഉണ്ടെന്നും തുറമുഖം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യത ആകുമെന്നും സി ബി ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. കൊല്ലം സ്വദേശി എം കെ സലിം സമര്‍പ്പിച്ച ഹരജിയില്‍ കരാര്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ കമ്മീഷനായി നിയോഗിക്കുകയായിരുന്നു.ഡിസംബര്‍ 30 ന് കമ്മീഷന്‍ സര്‍ക്കാരിന് റിപോര്‍ട് സമര്‍പ്പിച്ചിരുന്നു. 

Tags:    

Similar News