വിസ്മയയുടെ മരണം: കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പ്രതി കിരണിന്റെ ഹരജി

സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസില്‍ ആരോപിക്കുന്ന കാര്യങ്ങളെല്ലാം കളവും കൃത്യമമാണെന്നു ഹരജിയില്‍ പറയുന്നു

Update: 2021-07-08 16:25 GMT

കൊച്ചി: ഭര്‍തൃവീട്ടില്‍ വിസ്മയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പു ഉദ്യോഗസ്ഥനും കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

കേസില്‍ ആരോപിക്കുന്ന കാര്യങ്ങളെല്ലാം കളവും കൃത്യമമാണെന്നു ഹരജിയില്‍ പറയുന്നു.മരണവുമായി തന്നെ ബന്ധപ്പെടുത്തുന്ന സാഹചര്യങ്ങള്‍ നിലവിലില്ലെന്നും കിരണ്‍ ഹരജിയില്‍ പറയുന്നു.കേസന്വേഷണം ഹരജിയില്‍ അന്തിമ വിധി പറയുന്നതുവരെ സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കേസില്‍ ആരോപിക്കുന്ന കാര്യങ്ങള്‍ സംശയാതീതമായി തെളിയുക്കുന്നതിന് യാതൊന്നുമില്ലെന്നു വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാവുമെന്നും ഹരജിയില്‍ പറയുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും തന്നെ നീക്കം ചെയ്യുന്നതിനു വിസ്മയയുടെ പിതാവ് കളവായി കെട്ടിച്ചമച്ച ആരോപണമാണ് എഫ്‌ഐആറിനു ആധാരമെന്നും ഹരജിയില്‍ പറയുന്നു.

Tags:    

Similar News