വിസ ചട്ടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിബന്ധന ചോദ്യം ചെയ്ത് ഹരജി:ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

വിദേശ രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആ രാജ്യത്ത് കുറഞ്ഞത് മൂന്നു മാസത്തെ താമസാനുമതിയും ജോലി, പരീശീലനം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഒരു മാസത്തെ താമസാനുമതിയും നിര്‍ബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നാരോപിച്ചായിരുന്നു ഹരജി

Update: 2020-06-25 16:04 GMT

കൊച്ചി: വിസ ചട്ടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശി ഫസലു റഹ്മാന്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് ഹലീം എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.വിദേശ രാജ്യങ്ങളിലേക്ക് പോകണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആ രാജ്യത്ത് കുറഞ്ഞത് മൂന്നു മാസത്തെ താമസാനുമതിയും ജോലി, പരീശീലനം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഒരു മാസത്തെ താമസാനുമതിയും നിര്‍ബന്ധമാക്കിയത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നാരോപിച്ചായിരുന്നു ഹരജി. പുതിയ നിബന്ധനകള്‍ കാരണം ലോക് ഡൗണ്‍ കാലത്ത് നാട്ടിലെത്തി കുടുങ്ങിയ വിസാ കാലാവധി തീരാറായവര്‍ക്ക് മടങ്ങാനാവുന്നില്ലന്ന് ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. 

Tags:    

Similar News