സിനിമാ നിര്‍മാതാവ് സെഞ്ചുറി രാജു മാത്യു അന്തരിച്ചു
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യാശുപത്രിയില്ലായിരുന്നു അന്ത്യം. ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റായിരുന്നു.
കോട്ടയം: പ്രമുഖ സിനിമ നിര്‍മാതാവും സെഞ്ചുറി ഫിലിംസ് ഉടമയുമായ രാജു മാത്യു (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യാശുപത്രിയില്ലായിരുന്നു അന്ത്യം. ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ പ്രസിഡന്റായിരുന്നു. പിന്നിലാവ് (1983), അവിടത്തെപോലെ ഇവിടെയും (1985), വൃത്തം (1987), മുക്തി (1988), കുടുംബപുരാണം (1988), തന്മാത്ര (2005), മണിരത്നം (2014) തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
ഫഹദ് ഫാസില്‍ നായകനായ 'അതിരനാണ്' അവസാനമായി നിര്‍മിച്ച ചിത്രം. അദ്ദേഹത്തിന്റെ 45ാമത്തെ ചിത്രമായിരുന്നു അത്. മനോഹരം, വികൃതി എന്നിവയാണ് അവസാനമായി തിയറ്ററില്‍ വിതരണത്തിനെത്തിച്ച ചിത്രങ്ങള്‍. തിയേറ്ററില്‍ വിതരണത്തിന് തയ്യാറാവുന്ന 'കുഞ്ഞല്‍ദോ'യുടെ ചിത്രീകരണം നടന്നുവരികയാണ്. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. അഞ്ജന ജേക്കബ്, രഞ്ജന മാത്യു (ഇരുവരും വിദേശത്താണ്) എന്നിവര്‍ക്ക് മക്കളാണ്. സംസ്കാരം പിന്നീട്.