വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; അപകടനില തരണംചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വ്യക്തത ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

Update: 2020-02-15 13:59 GMT

തിരുവനന്തപുരം: പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍, അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല. മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ പൂര്‍ണമായ ആരോഗ്യസ്ഥിതിയെക്കുറിച്ച് 72 മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ വ്യക്തത ഉറപ്പുവരുത്താനാവുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് രക്ത അണലിയുടെ കടിയേറ്റ് വാവ സുരേഷിനെ ആശുപത്രിയിലെത്തിച്ചത്. കൊല്ലം പത്തനാപുരത്തായിരുന്നു സംഭവം. പാമ്പിനെ പിടിച്ചശേഷം അത് പൊതുജനങ്ങള്‍ക്കായി വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. 

Tags: