വട്ടിയൂര്‍ക്കാവില്‍ കാറ്റ് ഇടത്തോട്ട്, ജാതിസമവാക്യങ്ങള്‍ തകര്‍ത്ത് മേയര്‍

ഇടതു പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. അപ്രതീക്ഷിത ജയമായി വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ ജയത്തെ കാണാനാവില്ല.

Update: 2019-10-24 04:55 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഇടതുസ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന് വ്യക്തമായ ലീഡ്. 7286 വോട്ടിന്റെ ലീഡാണ് വി കെ പ്രശാന്തിനുള്ളത്. ഇതോടെ ഇടതു പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.

അപ്രതീക്ഷിത ജയമായി വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ ജയത്തെ കാണാനാവില്ല. പരമ്പരാഗതമായി ജാതി- സമുദായ സമവാക്യങ്ങള്‍ വ്യക്തമായി നിര്‍ണയിച്ചിരുന്ന വിജയമായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ ജയം സിപിഎമ്മിന്റെ കൃത്യമായി പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ്.ജാതി സമവാക്യങ്ങള്‍ക്കപ്പുറം മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സിപിഎമ്മിനായി എന്നുവേണം കരുതാന്‍.

നാല് പഞ്ചായത്തുകളിലെ വോട്ട് എണ്ണിയപ്പോഴും വോട്ടര്‍മാര്‍ വി കെ പ്രശാന്തിനൊപ്പമായിരുന്നു. 18 പോസ്റ്റല്‍ വോട്ടുകളും വി കെ പ്രശാന്തിന് ലഭിച്ചു.2016ല്‍ മൂന്നാം സ്ഥാനത്തു നിന്ന എല്‍ഡിഎഫാണ് ബിജെപിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.

എന്നാല്‍ ശക്തമായ ത്രികോണമത്സരം പ്രതീക്ഷിച്ച മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എസ് സുരേഷ് മൂന്നാമതാണ്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ വി കെ പ്രശാന്തിന് ലഭിച്ച വോട്ടിന്റെ മൂന്നിലൊന്ന് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത്.

Tags:    

Similar News