വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്റെ പ്രചരണം ഫലം കണ്ടില്ല

മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ 4659 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് മുന്നിട്ടുനില്‍ക്കുന്നു.

Update: 2019-10-24 04:20 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്റെ പ്രചരണം ഫലം കണ്ടില്ല. യുഡിഎഫിനാണ് എൻഎസ്എസ് പിന്തുണ നൽകിയത്.

മൂന്ന് മുന്നണികളും ഏറെ പ്രതീക്ഷ വെച്ച മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ 4659 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് മുന്നിട്ടുനില്‍ക്കുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം പിടിക്കാമെന്ന യുഡിഎഫിന്റെ പ്രതീക്ഷ തെറ്റിച്ചാണ് വി കെ പ്രശാന്ത് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, വട്ടിയൂര്‍ക്കാവിലെ എന്‍എസ്എസിലെ യുവാക്കള്‍ തന്നെ പിന്തുണച്ചിരുന്നുവെന്ന് വി കെ പ്രശാന്ത് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പോയ എല്‍ഡിഎഫിന് ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്താന്‍ കഴിയുന്നത്. ഇത് വലിയ നേട്ടം തന്നെയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Tags:    

Similar News