കനത്ത പോലിസ് കാവലിൽ യൂനിവേഴ്സിറ്റി കോളജ് തുറന്നു

വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. ഐഡി കാർഡില്ലാത്തവരെ മടക്കി അയക്കുകയാണ്. ഒരു എസിപി, മൂന്ന് സിഐമാർ, നിരവധി എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ.

Update: 2019-07-22 05:10 GMT

തിരുവനന്തപുരം: വധശ്രമം ഉൾപ്പടെയുള്ള വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് തുറന്നു. ശക്തമായ പോലിസ് കാവലിലാണ് കോളജ് ‌തുറന്നത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടേയും ജീവനക്കാരുടെയും ഐഡി കാര്‍ഡുകള്‍ പരിശോധിച്ച ശേഷമാണ് കോളേജിലേക്ക് കടത്തിവിടുന്നത്. ഐഡി കാർഡില്ലാത്തവരെ മടക്കി അയക്കുകയാണ്.

ഒരു എസിപി, മൂന്ന് സിഐമാർ, നിരവധി എസ്ഐമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ. യൂത്ത് കോൺഗ്രസും വിദ്യാർഥി സംഘടനകളും ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്നുണ്ട്. യൂനിവേഴ്സിറ്റി കോളേജിന് മുന്നിലൂടെ മാർച്ച് പോവുന്നതിനാൽ കനത്ത പോലിസ് വലയത്തിലാണ് കോളജ്.

റാഗിങ് ബോധവല്‍ക്കരണ നോട്ടീസും പോലിസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്‌.യു നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്. പിടികിട്ടാത്ത പ്രതികള്‍ക്ക് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടിസ് ഇന്ന് പോലിസ് പുറത്തിറക്കും. അതേസമയം വധശ്രമക്കേസിലെ പ്രതി പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പി.എസ്.സി ചെയര്‍മാര്‍ ഇന്ന് ഗവര്‍ണ്ണറെ കാണും. എസ്എഫ്ഐക്കെതിരേ പ്രതിഷേധം നിലനിൽക്കെ കോളജിൽ യൂനിറ്റ് തുടങ്ങിയതായി കെ.എസ്.യു നേതൃത്വം അറിയിച്ചു. പുതിയ പ്രിൻസിപ്പാളും ഇന്ന് കോളജിലെത്തി ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Tags:    

Similar News