യൂനിവേഴ്സിറ്റി കോളജിൽ അഖിലിന് നേരെ വധശ്രമം: മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ

പിടിയിലായവരടക്കം എട്ട് പ്രതികൾക്കെതിരെ നേരത്തെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂനിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമർ, ഇബ്രാഹീം, രഞ്ജിത്ത് എന്നീ അഞ്ച് പ്രതികൾകൂടി ഇനി പിടിയിലാകാനുണ്ട്.

Update: 2019-07-14 13:29 GMT

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ പ്രതികളായ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ. എസ്എഫ്ഐ പ്രവർത്തകൻ അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന്, ആറ്, ഏഴ് പ്രതികളായ അദ്വൈത്, ആരോമൽ, ആദിൽ എന്നിവരാണ് പിടിയിലായത്. എസ്എഫ്ഐ കോളജ് യൂണിറ്റ് അംഗങ്ങളാണിവർ.

പിടിയിലായവരടക്കം എട്ട് പ്രതികൾക്കെതിരെ നേരത്തെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എസ്എഫ്ഐ യൂനിറ്റ് പ്രസിഡന്റായിരുന്ന ശിവരഞ്ജിത്ത്, യൂനിറ്റ് സെക്രട്ടറി ആയിരുന്ന നസീം, അമർ, ഇബ്രാഹീം, രഞ്ജിത്ത് എന്നീ അഞ്ച് പ്രതികൾകൂടി ഇനി പിടിയിലാകാനുണ്ട്.

പോലിസ് നേരത്തെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകൻ ഇജാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് പ്രധാന പ്രതികൾക്ക് പുറമേ കേസിൽ പോലിസ് പ്രതിചേർത്ത കണ്ടാലറിയാവുന്ന മുപ്പത് പ്രതികളിൽ ഒരാളാണ് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂനിറ്റ് കമ്മിറ്റി അംഗമായിരുന്ന നേമം സ്വദേശിയായ ഇജാബ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags:    

Similar News