യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ്; രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി

സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാന്‍ കഴിയില്ലെന്നും നിപ്പാ രോഗബാധയുടെ കാലത്ത് നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ലെന്നും ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടു.തുച്ഛമായ ശമ്പളം കിട്ടുന്ന നേഴ്സുമാരാണ് വഞ്ചിക്കപ്പെടുന്നതെന്നന്നും കോടതി വ്യക്തമാക്കി.പ്യൂണിന് 25,000 രൂപ ശമ്പളം കിട്ടുമ്പോഴാണ് നേഴ്സുമാര്‍ക്ക് പതിനായിരത്തില്‍ താഴെ ശമ്പളം കിട്ടുന്നതെന്നും കോടതി പരാമര്‍ശിച്ചു

Update: 2019-09-25 13:49 GMT

കൊച്ചി: യുനൈറ്റഡ് നേഴ്സസ് അസോസിയേഷന്‍(യുഎന്‍എ)ന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. സംഘടനയിലെ തട്ടിപ്പ് നിസാരമായി കാണാന്‍ കഴിയില്ലെന്നും നിപ്പാ രോഗബാധയുടെ കാലത്ത് നഴ്സുമാര്‍ ചെയ്ത സേവനം മറക്കാനാവില്ലെന്നും ജസ്റ്റിസ് ബി സുധീന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്.തുച്ഛമായ ശമ്പളം കിട്ടുന്ന നേഴ്സുമാരാണ് വഞ്ചിക്കപ്പെടുന്നതെന്നന്നും കോടതി വ്യക്തമാക്കി.

പ്യൂണിന് 25,000 രൂപ ശമ്പളം കിട്ടുമ്പോഴാണ് നേഴ്സുമാര്‍ക്ക് പതിനായിരത്തില്‍ താഴെ ശമ്പളം കിട്ടുന്നതെന്നും കോടതി പരാമര്‍ശിച്ചു. തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയെന്നായിരുന്നു പരാതി. ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് ഡിജിപിക്ക് പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരെയുള്ള പരാതി നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ജാസ്മിന്‍ഷായുടെ ആവശ്യം.

Tags:    

Similar News