യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കള്‍ നാളെ ശബരിമല സന്ദര്‍ശിക്കും

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ഡോ.ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

Update: 2019-11-18 15:04 GMT

തിരുവനന്തപുരം: ശബരിമല മണ്ഡലകാലം തുടങ്ങിയിട്ടും തീര്‍ത്ഥാടകര്‍ക്ക് നിരവധി അസൗകര്യങ്ങള്‍ നേരിടുന്നുവെന്നുള്ള പരാതി വ്യാപകമാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫ് നിയമസഭാ കക്ഷിനേതാക്കളുടെ സംഘം നാളെ ശബരിമല സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വി എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, മോന്‍സ് ജോസഫ്, ഡോ.ജയരാജ് തുടങ്ങിയവരാണ് സന്ദര്‍ശനം നടത്തുന്നത്.

Tags:    

Similar News