ജനുവരി 30 ഭരണഘടന സംരക്ഷണ ദിനമായി യുഡിഎഫ് ആചരിക്കും;എല്ലാ ജില്ലകളിലും മനുഷ്യഭൂപടം

ചങ്കുറപ്പോടെ ഭാരതം, ഒരുക്കാം ഒരുമയുടെ ഭൂപടം എന്ന പ്രമേയത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 30ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ മനുഷ്യഭൂപടം തീര്‍ക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും വൈകിട്ട് 4.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. ഭൂപടത്തിന്റെ മാതൃകയിലായിരിക്കും ആളുകള്‍ അണിനിരക്കുക. പ്രവര്‍ത്തകര്‍ക്ക് പുറമെ പൊജുജനങ്ങളെയും വിവിധ മേഖലകളിലെ പ്രമുഖരെയും പരിപാടിയില്‍ പങ്കാളികളാക്കും. നിശ്ചിത അളവിലായിരിക്കും ഭൂപടത്തിന്റെ ക്രമീകരണം. ഭൂപടത്തിന്റെ ഉള്ളില്‍ അണിനിരക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ത്രിവര്‍ണത്തിലുള്ള തൊപ്പികള്‍ വിതരണം ചെയ്യും. അശോക സ്തംഭത്തിന്റെ രൂപത്തിനായി നടുക്ക് നില്‍ക്കുന്നവര്‍ക്ക് നീല തൊപ്പികളും നല്‍കും. ഭൂപടത്തില്‍ അണിനിരക്കാന്‍ കഴിയാത്തവരെ പത്തു മീറ്റര്‍ ദൂര പരിധിയില്‍ ഭൂപടത്തിന് സമീപത്തായി അണിനിരത്തും

Update: 2020-01-17 14:39 GMT

കൊച്ചി: പൗരത്വ ഭേദഗതി നിയമം അടക്കം കിരാത നിയമങ്ങള്‍ നടപ്പാക്കി ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് യുഡിഎഫ് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, മുസ്ലിംലീഗ് നിയമസഭ കക്ഷി ഉപനേതാവ് വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചങ്കുറപ്പോടെ ഭാരതം, ഒരുക്കാം ഒരുമയുടെ ഭൂപടം എന്ന പ്രമേയത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 30ന് യുഡിഎഫിന്റെ നേതൃത്വത്തില്‍ മനുഷ്യഭൂപടം തീര്‍ക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും വൈകിട്ട് 4.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. ഭൂപടത്തിന്റെ മാതൃകയിലായിരിക്കും ആളുകള്‍ അണിനിരക്കുക.

പ്രവര്‍ത്തകര്‍ക്ക് പുറമെ പൊജുജനങ്ങളെയും വിവിധ മേഖലകളിലെ പ്രമുഖരെയും പരിപാടിയില്‍ പങ്കാളികളാക്കും. നിശ്ചിത അളവിലായിരിക്കും ഭൂപടത്തിന്റെ ക്രമീകരണം. ഭൂപടത്തിന്റെ ഉള്ളില്‍ അണിനിരക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ത്രിവര്‍ണത്തിലുള്ള തൊപ്പികള്‍ വിതരണം ചെയ്യും. അശോക സ്തംഭത്തിന്റെ രൂപത്തിനായി നടുക്ക് നില്‍ക്കുന്നവര്‍ക്ക് നീല തൊപ്പികളും നല്‍കും. ഭൂപടത്തില്‍ അണിനിരക്കാന്‍ കഴിയാത്തവരെ പത്തു മീറ്റര്‍ ദൂര പരിധിയില്‍ ഭൂപടത്തിന് സമീപത്തായി അണിനിരത്തും. ഇവര്‍ക്ക് ദേശീയ പതാകകള്‍ നല്‍കും.4.30നാണ് മനുഷ്യ ഭൂപടത്തിന്റെ റിഹേഴ്സല്‍. അഞ്ചിന് ഭൂപടമൊരുങ്ങും. ഗാന്ധിജി വെടിയേറ്റ് വീണ 5.17ന് ഭൂപടമായി അണിനിരക്കുന്നവര്‍ സത്യവാചകം ഏറ്റുചൊല്ലും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാന- ദേശീയ നേതാക്കള്‍ പങ്കെടുക്കും.

സാമൂഹ്യ സാംസ്‌കാരിക കലാ സാഹിത്യ മേഖലകളില്‍ നിന്നുള്ള പ്രമുഖരെയും മനുഷ്യഭൂപടത്തിന്റെ ഭാഗമാക്കും. ജനുവരി 20 മുതല്‍ 25 വരെ നിയോജക മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ച് പ്രാദേശിക തലത്തില്‍ ഭരണഘടന സംരക്ഷണ സമിതികളും രൂപീകരിക്കും. പൗരത്വ ഭേഗഗതി നിയമത്തിനെതിരെ ഇന്ത്യന്‍ രാഷ്ട്രപതിക്ക് യുഡിഎഫിന്റെ നേതൃത്വത്തില്‍ അയക്കുന്ന ഒരു കോടി കത്തുകളുടെ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കും. സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുഇടങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും നിശ്ചിത മാതൃകയിലുള്ള കത്തുകള്‍ അയക്കുകയെന്നും ഇവര്‍ വ്യക്തമാക്കി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം ഒ ജോണും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News