യുഡിഎഫ് ഉന്നതാധികാര സമിതിയോഗം കൊച്ചിയില്‍ തുടങ്ങി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെക്കൂടാതെ യുഡഎഫ് ഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോസ് കെ മാണിയുടെ വിട്ടു പോകല്‍,വെല്‍ഫെയര്‍ പാര്‍ടിയുമായി നടത്തിയ ചര്‍ച്ച,തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുകയെന്നാണ് വിവരം

Update: 2020-10-23 06:09 GMT

കൊച്ചി: യുഡിഎഫ് ഉന്നതാധികാര സമിതിയോഗം കൊച്ചിയില്‍ ആരംഭിച്ചു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെക്കൂടാതെ യുഡഎഫ് ഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജോസ് കെ മാണിയുടെ വിട്ടു പോകല്‍,വെല്‍ഫെയര്‍ പാര്‍ടിയുമായി നടത്തിയ ചര്‍ച്ച,തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുകയെന്നാണ് വിവരം.സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളും ഇന്ന് ചര്‍ച്ചയാകുമെന്നാണ് വിവരം.അതേ സമയം വെല്‍ഫെയര്‍ പാര്‍ടി നേതാക്കളുമായി യുഡിഎഫ് കണ്‍വീനര്‍ നടത്തിയെന്നു പറയുന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് യുഡിഎഫ് യോഗത്തിനെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

താന്‍ യാത്രയിലായിരുന്നതിനാല്‍ എം എം ഹസനുമായി കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല.സാമൂഹ്യ സംഘടനകളുമായും സാമുദായിക നേതാക്കന്മാര്‍,ആധ്യാത്മിക മേഖലയുടെ തലപ്പത്തുള്ളവര്‍ അടക്കമുള്ളവരുമായി കോണ്‍ഗ്രസ് നിരന്തരമായി സംവാദം നടത്താറുണ്ട്. അവരുടെ ആശയം എന്താണെന്ന് അറിയാറുണ്ടെന്നും ഇത് സാധാരണയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ ചര്‍ച ചെയ്യുമെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും.കേരളത്തില്‍ നിലവില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമണുള്ളതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags: