ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ അറിയിച്ചു.

Update: 2019-11-27 10:00 GMT

ഗുരുവായൂര്‍: പോലിസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വ്യാഴാഴ്ച്ച യുഡിഎഫ് ഹര്‍ത്താല്‍. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ പോലിസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ ആര്‍ വി അബ്ദു റഹീം, കണ്‍വീനര്‍ കെ നവാസ് എന്നിവര്‍ അറിയിച്ചു.




Tags: