മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നത് മെറിറ്റുള്ള തൊഴില്‍ രഹിതര്‍:യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ മാനുഷികതയുടെ പേരിലല്ല.തൊഴില്‍ രഹിതരെയും പിഎസ്്സി റാങ്ക് ഹോള്‍ഡേഴ്സിനെയും തമ്മില്‍ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം

Update: 2021-02-11 11:39 GMT

കൊച്ചി: പിഎസ്സ്സി റാങ്ക് ലിസ്റ്റില്‍ പേരുവന്നിട്ടും കാലങ്ങളായി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന മെറിറ്റുള്ള തൊഴില്‍ രഹിതരാണ് മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍.പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങള്‍ രാഷ്ട്രീയ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ മാനുഷികതയുടെ പേരിലല്ല.തൊഴില്‍ രഹിതരെയും പിഎസ്്സി റാങ്ക് ഹോള്‍ഡേഴ്സിനെയും തമ്മില്‍ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

പിഎപിഎസ്്സി റാങ്ക് പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും ജോലി ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തട്ടിപ്പാണ്.സിപിഎം അനുഭാവികളെ മുഴുവന്‍ താല്‍ക്കാലിക തസ്തികകളില്‍ നിയമിച്ച ശേഷം റാങ്ക് പട്ടികയിലുള്ളവര്‍ക്ക് ഏതുകാലത്ത് ജോലി ലഭിക്കാനാണെന്നും എം എം ഹസന്‍ ചോദിച്ചു.കഷ്ടപ്പെട്ട് പഠിച്ച് പിഎസ്്സി റാങ്ക് പട്ടികയില്‍ വന്നവരുടെ ആവശ്യം സാധിച്ചില്ലെങ്കില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ രോഷാഗ്‌നിയില്‍ ഈ സര്‍ക്കാര്‍ വെന്തുവെണ്ണീറാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News