ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട'; ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ നീക്കമെന്ന് ബെന്നി ബഹനാന്‍

ഇത് തിരഞ്ഞെടുപ്പ് അടുത്തതോടെയുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. എതിരാളികളെ കേസില്‍ കുടുക്കി പ്രതികാരം വീട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം ആണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു

Update: 2019-09-04 14:48 GMT

കൊച്ചി: ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ട തീരുമാനത്തെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഓലപ്പാമ്പ് കാണിച്ച് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പേടിപ്പിക്കാന്‍ നോക്കണ്ട. ഇത് തിരഞ്ഞെടുപ്പ് അടുത്തതോടെയുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. എതിരാളികളെ കേസില്‍ കുടുക്കി പ്രതികാരം വീട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം ആണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു.പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ജോസ് ടോം തന്നെയാണ് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. ചിഹ്നം സംബന്ധിച്ച തര്‍ക്കം സാങ്കേതിക പ്രശ്‌നം മാത്രമാണ്. അത് അവര്‍ തന്നെ പരിഹരിക്കുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വന്‍ഷനില്‍ പി ജെ ജോസഫ് പങ്കെടുക്കുമെന്നും ചിഹ്നം സംബന്ധിച്ചുള്ള തര്‍ക്കം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Similar News