ക്ഷേത്രക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

വൈകിട്ട് ആറരയോടെ കാണാതായ കുട്ടികളെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് കണ്ടെത്തിയത്.

Update: 2019-08-09 15:55 GMT

ആലപ്പുഴ: ആലപ്പുഴ വലിയ കലവൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പൂങ്കാവ് മേരി ഇമ്മാകുലേറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അലന്‍ ഗില്‍, ടി ഡി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അക്ഷയ് ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്.

വൈകിട്ട് ആറരയോടെ കാണാതായ കുട്ടികളെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി എട്ടരയോടെയാണ് കണ്ടെത്തിയത്.




Tags:    

Similar News