കല്ലേറില്‍ ശബരിമല കര്‍മ സമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍

സംഘര്‍ഷത്തിനിടേയുണ്ടായ കല്ലേറില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) ആണ് ഇന്നലെ രാത്രി മരിച്ചത്.

Update: 2019-01-03 01:46 GMT

പന്തളം: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കല്ലേറില്‍ മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയെന്നു സംശയിക്കുന്ന ആശാരി കണ്ണന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പിടിയിലായത്. ഇവര്‍ സിപിഎം അനുഭാവികളാണെന്നാണു സൂചന. സംഘര്‍ഷത്തിനിടേയുണ്ടായ കല്ലേറില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) ആണ് ഇന്നലെ രാത്രി മരിച്ചത്. കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടതിനെതിരേ സമീപത്തെ സിപിഎം ഓഫിസിന് മുകളില്‍ നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന്‍ ഉണ്ണിത്താന് തലയ്ക്ക് ഗുരതരമായി പരിക്കേറ്റത്. തുടര്‍ന്ന് ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

     അതിനിടെ, ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമമുണ്ടായി. പയ്യന്നൂര്‍ എടാട്ട് കെഎസ്ആര്‍ടിസി ബസ്സിനു നേരെ കല്ലേറുണ്ടായി. കോഴിക്കോട് ബേപൂര്‍, ബീച്ച് റോഡ്, കുറ്റിക്കാട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ റോഡില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ചിലയിടങ്ങളില്‍ കല്ലേറുണ്ടായി.







Tags:    

Similar News