മട്ടന്നൂരിനടുത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

Update: 2019-06-24 20:23 GMT

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് നെല്ലൂന്നിയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. നെല്ലൂന്നി സ്വദേശികളായ നെല്ലിക്കല്‍ നിവാസില്‍ വൈശാഖ്(24), ആലക്കറമ്പില്‍ ഹൗസില്‍ സനൂപ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വയറിനു ഗുരുതരമായി കുത്തേറ്റ വൈശാഖിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. സനൂപുമായി മൂന്നു വര്‍ഷം മുമ്പുള്ള വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. സനൂപിനെ ആക്രമിക്കുന്നതു തടയുന്നതിനിടെയാണ് വൈശാഖിന് കുത്തേറ്റത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും പോലിസ് അറിയിച്ചു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Tags: