മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ല; എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയും: സ്വപ്‌ന സുരേഷ്

തന്റെ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണും.ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.മാനസികമായി തയ്യാറെടുത്തതിനു ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും

Update: 2021-11-09 11:09 GMT

കൊച്ചി: മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയുമെന്നും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.തന്റെ അമ്മയ്‌ക്കൊപ്പം തിരുവനന്തപുരത്ത് വെച്ച് മാധ്യമങ്ങളെ കാണും.ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

മാനസികമായി തയ്യാറെടുത്തതിനു ശേഷം എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും.മാധ്യമങ്ങളില്‍ നിന്നും ഓടിയൊളിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി സ്വപ്‌ന സുരേഷ് പറഞ്ഞു.ഒട്ടേറ കാര്യങ്ങള്‍ പറയാനുണ്ടാകുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.

സര്‍ക്കാര്‍ വരെ പ്രതിസന്ധിയിലായ വിഷയമാണല്ലോയെന്ന ചോദ്യത്തിന് എല്ലാത്തിനും മറുപടി പറയുമെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് മുനഗണനയെന്നുമായിരുന്നു സ്വപ്‌നയുടെ മറുപടി.

Tags: